Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oil Refineries

ഗൾഫ് ക​ത്തു​ന്നു; എ​ണ്ണശാ​ലകൾ അ​ട​ച്ചു, ലോ​ക​രാ​ജ്യ​ങ്ങ​ൾ ഇ​ട​പെ​ടണമെന്ന് യു​എ​ഇ

അ​ബു​ദാ​ബി: ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ എണ്ണ ശുദ്ധീകരണശാലയായ യുഎഇയിലെ റു​വൈ​സിനെതിരേ ഇറാൻ നടത്തിയ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് വൻ തീ​പി​ടിത്തം. അ​ബു​ദാ​ബി മീ​ഡി​യ ഓ​ഫീ​സ് ആക്രമണം സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് റിഫൈനറി അടച്ചുപൂട്ടി. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​​യുടെ ഭാഗമായാണ് അ​ട​ച്ചു​പൂ​ട്ടലെന്ന് യുഎഇ ഭരണകൂടം അറിയിച്ചു. റിഫൈനറിയുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

യു​എ​ഇ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ​യും അ​ന്താ​രാഷ്‌ട്ര നി​യ​മ​ങ്ങ​ളെ​യും ലം​ഘി​ക്കു​ന്ന ഇ​റാ​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ആ​ഗോ​ള​ത​ല​ത്തി​ൽ ശ​ക്ത​മാ​യ നീ​ക്കം വേ​ണ​മെ​ന്ന് ഐ​ക്യ​രാ​ഷ്‌ട്രസ​ഭ​യി​ലെ യു​എ​ഇ പ്ര​തി​നി​ധി ജ​മാ​ൽ അ​ൽ മു​ഷാ​റ​ഖ് ആ​വ​ശ്യ​പ്പെ​ട്ടു.

യു​എ​ഇ​ക്കു പു​റ​മെ ബ​ഹ്‌​റി​ൻ, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ഇ​തു മേ​ഖ​ല​യി​ലെ എ​ണ്ണ​ ഉത്പാദനത്തെയും വി​ത​ര​ണ​ത്തെ​യും ഗൗരവമായി ബാ​ധി​ച്ചെന്ന് സൗ​ദി അ​രാം​കോ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വ്യോ​മ പ്ര​തി​രോ​ധം ശ​ക്തം

യു​എ​ഇ​ക്കുനേ​രേയുള്ള മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ത​ക​ർ​ക്കു​ന്നതു തു​ട​രു​ക​യാ​ണെന്നു പ്ര​തി​രോ​ധമ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​കാ​ശ​ത്തു​നി​ന്നു കേ​ൾ​ക്കു​ന്ന സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സൗ​ദി അ​റേ​ബ്യ​യി​ലെ ഷെ​യ്ബ എ​ണ്ണ​പ്പാ​ട​ത്തി​നുനേ​രേ വ​ന്ന അ​ഞ്ച് ഡ്രോ​ണു​ക​ൾ ത​ക​ർ​ത്ത​താ​യി സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്ത് ആ​റു മാ​സ​ത്തേ​ക്കാ​വ​ശ്യ​മാ​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ കരുതിയിട്ടുണ്ടെന്ന് യു​എ​ഇ ധനമ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വി​പ​ണി​യി​ൽ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും വി​ല​ക്ക​യ​റ്റം ത​ട​യാ​നും ക​ർ​ശ​ന നടപടികൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ധി​കസാ​ധ​ന​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ഊർജിതമാണെന്നും മന്ത്രാലയവക്താവ് അറിയിച്ചു.

യു​എ​സ് കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മിച്ചു

ഇ​റാ​ഖ് ബാ​ഗ്ദാ​ദി​ലു​ള്ള അ​മേ​രി​ക്ക​ൻ ന​യ​ത​ന്ത്രകേ​ന്ദ്ര​ത്തിനുനേ​രേ​യും ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. കു​വൈ​ത്തി​ലെ ക്യാ​മ്പ് അ​രി​ഫ്ജാ​നി​ലു​ള്ള അ​മേ​രി​ക്ക​ൻ ആ​സ്ഥാ​ന​ത്തി​നുനേ​രേ നാ​ല് മി​സൈ​ലു​ക​ൾ തൊ​ടു​ത്ത​താ​യി ഇ​റാന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് അ​വ​കാ​ശ​പ്പെ​ട്ടു. അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ത​ങ്ങ​ളു​ടെ ഭൂ​പ്ര​ദേ​ശ​ത്തു ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ള്ള തി​രി​ച്ച​ടി​യാ​ണെന്നാണ് ഇറാ​ന്‍റെ നി​ല​പാ​ട്.

Latest News

Corehub Up